മഴപോലെ
മൗനം പ്രണയം
Mazhapole (Mounam Pranayam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംസാജന്‍ മീഡിയമാക്സ്
ഗാനരചനഷൈനി ജോകോസ്
ഗായകര്‍ശ്വേത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 29 2012 03:50:00.

മഴ പോലെ മനസ്സിൽ മോഹങ്ങൾ നീർമുത്തായ്
പെയ്തു പെയ്തെന്നിൽ നിറയുമ്പോൾ (2)
ഹൃദയത്തിന്‍ ജാലകപ്പാളി തുറന്നു നീ
ജീവന്റെ ജീവനാം എന്നോമലേ ...
കാറ്റിനോടൊപ്പമെൻ കരളിന്റെ തന്ത്രിയിൽ
നാദമായ് നീയലിഞ്ഞോ എന്‍ കണ്മണിയെ...
(മഴ പോലെ മനസ്സിൽ…)

ശരൽകാലമേഘങ്ങൾ പുലർമഞ്ഞു തൂവുമ്പോൾ
അരികിൽ വന്നണയുന്ന മഴവില്ലു പോലെ
മൗനാനുരാഗത്തിൻ മയില്പ്പീ ലിയൊന്നെന്റെ
മനസ്സിന്റെ മണിച്ചെപ്പിൽ നിനക്കായി ഞാൻ
വിടരും മലരെ നിന്നിൽ നീയറിയാതെ
ശലഭമായ് ഞാനണയും എൻ കണ്മണിയെ...
(മഴ പോലെ മനസ്സിൽ…)

നിലാവിന്റെ പാലാഴി നമുക്കായ് ചൊരിഞ്ഞല്ലോ
മാനത്തു വിടരുന്ന പൊന്നമ്പിളി
പാടാത്ത പാട്ടെല്ലാം നിനക്കായ് മൂളാം ഞാൻ
സഖി നീയെൻ അരികത്തായ് ചേർന്നു നിന്നാൽ
കനവായ് നിനവായ് നിന്നിൽ നീയറിയാതെ
കവിതയായ് ഞാനുണരും എൻ കണ്മണിയെ
(മഴ പോലെ മനസ്സിൽ…)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts