സ്നേഹനാഥ യേശുവേ നിന്നെ
സ്നേഹപ്രകാശം
Snehanatha Yesuve Ninne (Sneha prakasham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജേഴ്സൺ ആന്റണി
ഗാനരചനഫാദർ തദേവൂസ് അരവിന്ദത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 02 2012 09:00:44.




സ്നേഹനാഥാ യേശുവേ നിന്നെ സ്വാഗതം ചെയ്വൂ ഞാനിതാ (2)
ഹൃദയത്തിന്‍ കോവിലില്‍ പ്രഭ തൂകും ദീപമായ്‌
നീ വരുമ്പോള്‍ ജീവിതം ധന്യമായ്‌...
(സ്നേഹനാഥാ)

ശൂന്യതാ ബോധവുമതിന്റെ ശോകമാം ഭാവവുമണിഞ്ഞ് (2)
തളര്‍ന്നിടുമ്പോള്‍ തകര്‍ന്നിടുമ്പോള്‍ ഭീതിയേറിടുമ്പോള്‍
മരുഭൂവില്‍ ജലം തേടും പഥികനാമെന്റെ വീഥിയില്‍
നീ വരുമ്പോള്‍ ജീവിതം ധന്യമായ്‌...
(സ്നേഹനാഥാ)

പാപമാം കൂരിരുള്‍ നിറഞ്ഞും ക്ലേശമാം ക്രൂശുകള്‍ ചുമന്നും (2)
കുഴഞ്ഞിടുമ്പോള്‍ വീണിടുമ്പോള്‍ ആധിയേറിടുമ്പോള്‍
എരിതീയില്‍ കുളിര്‍ തേടും അന്ധനാമെന്റെ മനസ്സേ
നീ വരുമ്പോള്‍ ജീവിതം ധന്യമായ്‌...
(സ്നേഹനാഥാ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts