അഭയം നീ
ചോറ്റാനിക്കര അമ്മ
Abhayam Nee (Chottaanikkara Amma)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 20 2019 09:03:11.
അഭയം നീയേ .. അഖിലവും നീയേ..
ചോറ്റാനിക്കര മായേ ..
തൃച്ചേവടിയിൽ തൊഴുതുണരുന്നൂ..
ഒരു നെയ്തിരിയായ് ഹൃദയം.


മകം തൊഴുതൊഴുകും കണ്ണീരോടെ കാൽത്തളിർ കരളിലുണർന്നാൽ...(2)
ജൻമജൻമാന്തര പുണ്യമല്ലോ
മനസും തപസും ധന്യമല്ലോ
നോവുമിരുളിലെ സൂര്യകലേ... നീറുമറിവിലെ ബോധകലേ ..(2)
എന്നെ ഞാനാക്കി മാറ്റും പ്രാണസംഗീതനാളിയിൽ... (2)
സുകൃതം പൂത്തുലാവും മധുരം
കൊണ്ടുമൂടുമോ... (2)


അകംനൊന്തു പാടുമെൻ നാവിൻ തുമ്പിൽ അമൃതായ് നീയുതിർന്നെങ്കിൽ... (2)
എന്റെ സ്വരാഞ്ജലി പൂർണമല്ലോ
എന്നിൽ കദനം കവിതയല്ലോ
നാദകലയുടെ പാല്യമയി ... വേദകലയുടെ സാന്ധ്യമയി..
എന്നെ ഞാനാക്കിമാറ്റും രാഗ
സൗഭാഗ്യമേകുമോ... (2)
ദുരിതം കൊണ്ടു നീറും മനസിൽ
ശാന്തിയേകുമോ ... (2)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts