മിന്നലഴകേ
മലയാളീ
Minnalazhake (Malayalee)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംജേക്സ്‌ ബിജോയ്‌
ഗാനരചനജിലു ജയരാജ്
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,ജേക്സ്‌ ബിജോയ്‌ ,മായ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 11 2024 12:59:25.

മിന്നലഴകേ മിന്നുമഴകേ നിലാമഴയില്‍ നനയുമഴകേ
മെല്ലെ മെല്ലെ നീ എന്നരികിലൊന്നണയാമോ
തിങ്കളെറിയും പൂനിലാവേ മണിമുകിലേ മാരിവില്ലേ
കൊഞ്ചി കൊഞ്ചിയെന്‍ കൂടെനീ പോരാമോ
എന്നുയിരേ എന്നഴകേ ഭൂമിയിലേ ദേവതയേ
എന്നോമലേ എന്നന്തരാത്മാവില്‍ മന്ത്രമോതിയവളേ
(മിന്നലഴകേ)

സൗഗന്ധികങ്ങള്‍ പൂക്കും ഈ സന്ധ്യയില്‍
പ്രണയാമൃതം നുകര്‍ന്നുവോ പൂത്തുമ്പികള്‍
അനുരാഗദൂതുപോലെയോ മേഘജാലങ്ങള്‍
മൗനാനുവാദമേകിയോ വാര്‍ത്തികങ്കളോ
സാന്ദ്രമീ സ്നേഹം ലോലമീ പ്രേമം
ആശയാല്‍ ദീപ്തം മാനസാകാശം
എന്‍ ജീവനേ സ്വപ്നങ്ങളില്‍ വ‍ർണ്ണമേഴുമേകിയവളേ
(മിന്നലഴകേ)

ജന്മങ്ങളേവമെന്റെ കൂടെ സഖീ
ഹൃദയാനുരാഗഗാഥകള്‍ നീ പാടുമോ
മായാതെ മറഞ്ഞിടാതെ നിന്‍ നീലാഞ്ജനം
മനതാരില്‍ ഓര്മ്മയാകുമോ പ്രാണേശ്വരി
സാന്ദ്രമീ സ്നേഹം ലോലമീ പ്രേമം
ആശയാല്‍ ദീപ്തം മാനസാകാശം
എന്‍ ജീവനേ സ്വപ്നങ്ങളില്‍ വ‍ർണ്ണമേഴുമേകിയവളേ
(മിന്നലഴകേ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts