തുളസിദളമാവാം
ഓടക്കുഴല്‍
Thulasidhalamaavaam (Odakkuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംഖരഹരപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2012 04:37:49.
 
തുളസീദളമാവാം മന്ദാരപ്പൂവാകാം
മഞ്ചാടിമണിയാവാം മനസ്സാവാം
അവിലാകാം മലരാകാം
അശ്രുബിന്ദുക്കളാവാം
അവിടുത്തേക്കെല്ലാം ഒരു പോലെ
ആത്മസമര്‍പ്പണം വഴി പോലെ
(തുളസീദളമാവാം )

ആനയെ നടയ്ക്കിരുത്തുന്നവരറിയുന്നോ -
രാനന്ദം ഞാനറിയുന്നു
(ആനയെ )
ആയെന്നും നായെന്നും
ആയെന്നും നായെന്നും ഞാനെഴുതുന്നതോ -
രാനയായി പൊന്‍തിടമ്പേറ്റുന്നു
അറിയും ഗുരുവായൂരപ്പന്‍
അകളങ്ക ഭക്തി തന്‍ അര്‍ത്ഥം
(തുളസീദളമാവാം )

പൊന്നിന്‍ തുലാഭാരം നേരുന്നോര്‍ നേടുന്ന
പുണ്യം ഞാനറിയുന്നു
(പൊന്നിന്‍ )
തൃക്കരം ചേര്‍ത്തെന്റെ പാട്ടുകള്‍ പൊന്നാക്കും
അപ്പോഴേ ഗുരവായൂരപ്പന്‍
നടയും തുറന്നിരിക്കുന്നു
കളഭം തരാനെന്റെ കണ്ണന്‍
(തുളസീദളമാവാം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts