മേഘവർണ്ണനായ്
ഓടക്കുഴല്‍
Meghavarnnanaay (Odakkuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകല്യാണ വസന്തം
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2012 04:41:21.
 
മേഘവര്‍ണ്ണനായു് ശ്രീഗുരുവായുരപ്പന്‍ സൂര്യപ്രഭതൂകുന്നു (2)
ഭഗവാന്റെ അധരത്തില്‍ വിരിയും മൃദുസ്മിരം
പകലിനു നിറമേകുന്നു - കൃഷ്ണാ
പാപങ്ങള്‍ വഴിമാറുന്നു
(ഭഗവാന്റെ )
(മേഘവര്‍ണ്ണനായു് )

ചിറകടിച്ചണയുന്ന ഗരുഢനെപ്പോലെന്റെ
ഹൃദയമാ തിരുനട കാക്കുന്നു
(ചിറകടിച്ചണയുന്ന )
എത്രമേലുയരത്തില്‍ പാറുവാനും - നിന്റെ
കല്പന കാത്തു ഞാന്‍ കഴിയുന്നു
(എത്രമേലുയരത്തില്‍ )
(മേഘവര്‍ണ്ണനായു് )

മണിമുത്തുചിലങ്കകള്‍ അണിയുമെന്‍ കവിതയി -
ന്നരങ്ങേറ്റം കുറിക്കുവാന്‍ ഒരുങ്ങുന്നു
(മണിമുത്തു )
കാളീയമര്‍ദ്ദനനര്‍ത്തനത്തിരുതാളം
കാതൊര്‍ത്തു പിന്നെയും വൈകുന്നു
(കാളീയമര്‍ദ്ദന )
(മേഘവര്‍ണ്ണനായു് )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts