തണൽ വീശും മഞ്ജുളാലിൻ
ഓടക്കുഴല്‍
Thanal Veeshum Manjulaalin (Odakkuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംയമുനാ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2012 04:27:23.
 
തണല്‍ വീശും മഞ്ജുളാലിന്‍ അരികില്‍ വച്ചോ
കളഭക്കൂട്ടരയ്ക്കുന്ന പുരയില്‍ വച്ചോ
(തണല്‍ )
കൃഷ്ണനാട്ടം കണ്ടിരിക്കും സദസ്സില്‍ വച്ചോ
രുഗ്മിണിയേ താലി കെട്ടും രഥത്തില്‍ വച്ചോ
എവിടെ വച്ചോ നമ്മള്‍ തമ്മില്‍ കണ്ടതു പോലെ (2)
(തണല്‍ )

ഗോപികമാര്‍ കുളിക്കുന്ന കടവില്‍ വച്ചോ
ഭാഗവതപ്പന്തലിലെ തിരക്കില്‍ വച്ചോ
ഭട്ടേരി എഴുതുന്നോരെഴുത്തില്‍ വച്ചോ
കട്ടെടുത്തു വെണ്ണയുണ്ണും കളവില്‍ വച്ചോ
എവിടെ വച്ചോ നമ്മള്‍ തമ്മില്‍ കണ്ടതു പോലെ (2)
(തണല്‍ )

അര്‍ജ്ജുനന്റെ തേരു നീങ്ങും വഴിയില്‍ വച്ചോ
അംബരീശന്‍ കൊളുത്തുന്ന വിളക്കില്‍ വച്ചോ
സന്ധ്യനേരം ജപിക്കുവാന്‍ ഞാനിരിക്കുമ്പോള്‍
മുമ്പില്‍ നീ വന്നിരിക്കുന്നൊരഴകില്‍ വച്ചോ
എവിടെ വച്ചോ നമ്മള്‍ തമ്മില്‍ കണ്ടതു പോലെ (2)
(തണല്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts