കാണാതെപോയ പീതാംബരം
ഓടക്കുഴല്‍
Kaanaathepoya Peethaambaram (Odakkuzhal)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംവിദ്യാധരൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 30 2012 04:40:53.
 
കാണാതെ പോയ പീതാംബരം - രാധ
മാനത്തു വിരിച്ചിട്ട സന്ധ്യ
(കാണാതെ )
കട്ടെടുത്തുയരേ നീ വച്ചൊരാ നറുവെണ്ണ
കണ്ണാ പൊന്നമ്പിളി‌
കണ്ടില്ലേ കള്ളച്ചിരി
‌(കാണാതെ )

ഗോപികമാരുടെ കൈവളപ്പൊട്ടുകള്‍
പൂമണിത്താരകളായോ
(ഗോപികമാരുടെ )
നിന്‍ മാറില്‍ മിഴിമുനത്തൂവലാല്‍ സഖി രാധ ‌
ഇന്നലെ എഴുതിയതോര്‍മ്മയുണ്ടോ
ഇണകളെയറിയാത്ത പ്രേമമുണ്ടോ
(കാണാതെ )

രാധതന്‍ പൂമെയു് തൊട്ടൊരാ കൈകളില്‍
ചേരുമോ നറുവെണ്ണ കണ്ണാ
(രാധതന്‍ )
വെണ്ണയോ രാധയോ രണ്ടിലൊന്നറിയാതെ
വെണ്ണിലാവിതു വഴി വരികയില്ലേ
വെറുതെ പിണക്കങ്ങല്‍ അരുതരുതേ
(കാണാതെ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts