ജീവനിന്നുറവാം
രാജാക്കന്മാരുടെ രാജാവ്
Jeevaninnuravaam (Raajaakkanmaarude Raajaave)
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംപീറ്റര്‍ റൂബെന്‍
ഗാനരചനറവറന്റ് എസി അർതർ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 24 2012 03:33:50.
 

ജീവനിന്നുറവാം ദൈവപുത്രാ
ജീവിത പാതയില്‍ തുണയേകൂ
ജീവനിന്‍ നാഥനാം യേശുദേവാ
ജീവജലം ഇന്നും നല്‍കിടുക
(ജീവനിന്‍ )

കരള്‍ കല്ലുകള്‍ രൂപം കൊണ്ടെന്നോ
കരളില്‍ സ്നേഹം ജ്വലിച്ചവനേ
(കരള്‍ )
കഷ്ടങ്ങളെതിര്‍ത്തു ജയിപ്പതിനായി
കന്മഷം കഴുകണേ യേശുദേവാ
(കഷ്ടങ്ങളെതിര്‍ത്തു )
(ജീവനിന്‍ )

കപടതകള്‍ ചാട്ട കൊണ്ടടിച്ചു
കല്പനകള്‍ പുതുക്കി തന്നവനേ
(കപടതകള്‍ )
കണ്ണുകള്‍ കാണാത്ത കുരുടന്മാരെ
കാരുണ്യ ഹസ്തങ്ങള്‍ രക്ഷിച്ചിടട്ടേ
(കണ്ണുകള്‍ )
(ജീവനിന്‍ )

നിത്യന്യായത്തിന്‍ ശബ്ദം ഉയരട്ടേ
നീതിയിന്‍ കാഹളധ്വനി മുഴങ്ങട്ടേ (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts