കാടാമ്പുഴയമ്പലത്തു
ദേവി മായ
Kadambuzhayambalathu (Devi Maaya)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 28 2022 09:55:08.
കാടാമ്പുഴയമ്പലത്തില്‍ അംബാ കടാക്ഷം ഉണ്ട്
പാടാനൊരു തംബുരുവുണ്ട് കേള്‍ക്കാനെന്‍ ദേവിയുണ്ട്
മുട്ടുമെങ്കില്‍ മുട്ടറുത്തു മുക്തി നല്‍കും കരുണയുണ്ട്
കൈനിറയെ വാരി വാരി വരം നല്‍കും കനിവുമുണ്ട്...
കാടാമ്പുഴയമ്പലത്തില്‍ അംബാ കടാക്ഷം ഉണ്ട്
കാടാമ്പുഴയമ്പലത്തില്‍ ഓ ഹോ ഹോ

പാര്‍ത്ഥന്റെ കൂരമ്പും പൂവമ്പുപോല്‍ പൊഴിയും
സന്താപ ജാലമെല്ലാം സന്തോഷമായി വിടരും
പൂമൂടല്‍ കണ്ടു നിന്നാല്‍ പൂക്കാലമാകുമമ്മാ.....
ആ... ആ....
പൂമൂടല്‍ കണ്ടു നിന്നാല്‍ പൂക്കാലമാകുമമ്മാ.....
തൊഴുതു നിന്ന നമ്മളേയും പൂവുകൊണ്ടു മൂടുമമ്മാ...
കാടാമ്പുഴയമ്പലത്തില്‍ അംബാ കടാക്ഷം ഉണ്ട്
കാടാമ്പുഴയമ്പലത്തില്‍ ഓ ഹോ ഹോ

കൈനീട്ടി നിന്നവര്‍ക്കു വാത്സല്യ മധുമാരി
നീറുന്ന നെഞ്ചകത്തില്‍ കാരുണ്യ പേമാരി
നേരായ മനസുകള്‍ക്ക് നല്‍കാത്തതൊന്നുമില്ലാ....
ആ... ആ...
നേരായ മനസുകള്‍ക്ക് നല്‍കാത്തതൊന്നുമില്ലാ....
ഇവിടെ നിന്നു കേണിരുന്നാല്‍ നേടാത്തതൊന്നുമില്ലാ
കാടാമ്പുഴയമ്പലത്തില്‍ അംബാ കടാക്ഷം ഉണ്ട്
കാടാമ്പുഴയമ്പലത്തില്‍ ഓ ഹോ ഹോ

ശിവഗംഗാജലമുണ്ട് പാതാള സ്ഥാനമുണ്ട്
ശ്രീകിരാതാര്‍ജ്ജുനേയ കഥപാടും കിളികളുണ്ട്
തേവാരവിഗ്രഹത്തില്‍ തീരാതനുഗ്രഹമുണ്ട്.....
ആ....ആ...
തേവാരവിഗ്രഹത്തില്‍ തീരാതനുഗ്രഹമുണ്ട്.....
മാറാത്ത മാരികളെ മാറ്റുന്നോരമ്മയുണ്ട്....
കാടാമ്പുഴയമ്പലത്തില്‍ അംബാ കടാക്ഷം ഉണ്ട്
കാടാമ്പുഴയമ്പലത്തില്‍ ഓ ഹോ ഹോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts