തുള്ളി തിളയ്ക്കുന്നല്ലോ
ദേവി മായ
Thulli thilaykkunnallo (Devi Maaya)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2022 08:14:03.
തുള്ളിത്തിളയ്ക്കുന്നെല്ലോ പൊങ്കാലാ
ആറ്റുകാലമ്പലത്തിലെ പൊങ്കാല
പൊങ്കാലാ പൊങ്കാലാ പൊങ്കാലാ പൊങ്കാലാ
കുളിച്ചൊരുങ്ങി പെൺകിടാങ്ങൾ ഒരുക്കി വെക്കും മൺകലത്തിൽ ശർക്കരയും കദളിപ്പഴവും നല്ലരിയും ചേർത്തിളക്കി..

വളയിട്ട കൈകൊണ്ട് തളയിട്ട കൈകൊണ്ട്
തുളുമ്പും മനസ്സോടെ വിളമ്പുന്ന നേരത്തു
ആയിരം കൈകളിൽ അഷ്‌ടൈശ്വര്യങ്ങളൊടമ്മയെഴുന്നള്ളും പൊങ്കാലാ

സമ്പത്തു നൽകാനായി സന്തതി നൽകാനായി
ദോഷങ്ങൾ മാറാനായി സന്തോഷം നൽകാനായി
ആദിത്യശോഭയിൽ ആശ്രിതവത്സലയായി
അമ്മയെഴുന്നള്ളും പൊങ്കാലാ

ഒരിക്കൽ വിളിച്ചാൽ മറുവിളി കേൾക്കുമമ്മ
നമിക്കുവോർക്കെല്ലാം രൂപം കാട്ടുമമ്മ
കിള്ളിയാറിൻ കരയിൽ കാലാട്ടുമമ്മയായി
കാരുണ്യം വാരിതൂകും പൊങ്കാലാ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts