തിരുമാന്ധാം
ദേവി മായ
Thirumaandhaam (Devi Maaya)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 28 2022 09:56:05.
തിരുമാന്ധാംകുന്നിലംബാ പാദകമലം കൈതൊഴുന്നേൻ
പൂന്താനം കൈവണങ്ങിയ ചാരുരൂപം കൈതൊഴുന്നേൻ
വ്രതം നോൽക്കും കന്യമാരുടെ സങ്കടങ്ങൾ പൂക്കുമെൻ
കാരുണ്യ കടലിനെ അടിയനെന്നും കൈതൊഴുന്നേൻ
കാരുണ്യ കടലിനേ അടിയനെന്നും കൈതൊഴുന്നേൻ

മേഘമാലകൾ അടിവണങ്ങും തിരുരൂപം കൈതൊഴുന്നേൻ
തിങ്കൾക്കല വിളങ്ങും ജടാഭാരം തൊഴുന്നേൻ
അസുരകോടികൾ ശലഭ സദൃശ്യം ദഹിക്കും തൃക്കൺക്കോടിയിൽ
എന്റെ ഹൃദയം തണുപ്പിക്കും കടാക്ഷം കൈ തൊഴുന്നേൻ
തിലസുമങ്ങൾ തോൽക്കും തിരുനാസിക തൊഴുന്നേൻ....
ഷോണപുഷ്പാധരശോഭയും അണി നാവിൻ ഭംഗിയും
ചന്ദ്രികാ ശോഭിതമാം ഉടവാളും തൊഴുന്നേൻ

മിന്നലിളകും ദംഷ്ട്രയും നാഗകുണ്ഡലങ്ങളും
കണ്ണാടിപൂങ്കവിളും കണ്ടു കൂപ്പുന്നേൻ ..
മുഖകാന്തിയിലിളകുന്ന കുഴലാരം തൊഴുന്നേൻ
ശിരോമാല രചിതമാം ഉത്തരീയം തൊഴുന്നേൻ
അട്ടഹാസവും എട്ടുക്കരവും തിരുമാറും തൊഴുന്നേൻ..
സേവിച്ചാൽ അഖിലവും കനിഞ്ഞേകും ദേവിയാം
മാന്ധാതൃശൈലേശ്വരിയേ അടിയൻ കൈതൊഴുന്നേൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts