അന്നപൂർണ്ണേശ്വരി
ദേവി മായ
Anna poorneswari (Devi Maaya)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംപ്രതാപവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2022 08:06:10.
അന്നപൂര്‍ണ്ണേശ്വരീ അന്നം കടാക്ഷിക്കണേ
അഗ്രശാല വാതില്‍ തുറക്കണമേ...
ഒരു കുന്നു ചോറില്‍ നിന്നൊരു വറ്റെനിക്കു തരൂ
ചെറുകുന്നിലമ്മയെന്‍ സ്വന്തമമ്മേ...

ഒരു കൈയ്യില്‍ പൊന്‍ചട്ടുകം
മറു കൈയ്യില്‍ പൊന്‍ കോരിക
കോരി വിളമ്പാനുണ്ടേ വരപ്രസാദം...
അത്താഴ പട്ടിണിക്കാര്‍ക്കത്താണിയാമെന്നമ്മേ
മുത്താഴ പുണ്യം കൊണ്ടെന്‍ ജന്മം നിറയ്ക്കൂ...

ഇല വെച്ചു വിളമ്പിയാല്‍ ആദ്യത്തെ പന്തിയിലായി
തളിപ്പറമ്പമ്പിനു പൊന്നും തമ്പുരാനുണ്ടേ...
വിഷുക്കണി കാണാനെത്തും-
നിന്നോമല്‍ കുഞ്ഞുങ്ങള്‍ക്കായി
പൊന്‍പണം നല്‍കിയമ്മേ അനുഗ്രഹിക്കൂ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts