കാര്‍ത്ത്യായിനി
ദേവി മായ
Kaarthyaayini (Devi Maaya)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംആഭോഗി
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2022 08:06:38.
കാർത്ത്യായണി കുമാരി കാർത്ത്യായണീ
നിൻ തൃക്കാർത്തികയ്ക്കു ഞാൻ തിരി കൊളുത്താം
പൊൻവളകൾ താളമിടും തൃക്കയ്യാൽ പകരം-
മേഘലയത്തിന്‍ മണിദീപം തെളിയിക്കണമമ്മേ..
കാർത്ത്യായണി കുമാരി കാർത്ത്യായണീ..

മധുരാ നഗരം കാണാതെ പോയ നിൻ...
മൂക്കുത്തി തിരയുന്ന രാവിൽ...
ചിലപ്പതികാര ചിലമ്പൊലിയോടെ...
ഓടി വന്നെത്തി നീയെൻ ചേരനാട്ടിൽ
മധുരയിൽ നിന്നും മധുരവുമായെൻ
കുമാര നല്ലൂർ വന്നവളെ
എൻ പാട്ടിൻ മധുരം തിരുമധുരംപോൽ
സ്വീകരിച്ചാലും അമ്മേ സ്വീകരിച്ചാലും
കാർത്ത്യായണി കുമാരി കാർത്ത്യായണീ...
ആ...ആ..

നിൻ തിടപ്പള്ളിയിൽ വെച്ചു നിവേദിക്കും
അന്നപൂർണ്ണാമൃതം നൽകൂ ...
നിൻ തിരുമേനിയിൽ മുഴുക്കാപ്പ് ചാർത്തിയ
ഹരിചന്ദനം നീ നൽകൂ...
നിൻ കര വല്ലികൾ മീട്ടിയുണർത്തിയ വല്ലകിയൊന്നു തരൂ...
നിൻ മന്ത്രതരംഗം സപ്ത സ്വരമായി മീട്ടിയുണർത്തട്ടേ
നിന്നേ പാടിയുറക്കട്ടേ...
കാർത്ത്യായണി കുമാരി കാർത്ത്യായണീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts