ശാര്‍ക്കര വാസിനി
ദേവി മായ
Saarkkara vaasini (Devi Maaya)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംകൈതപ്രം
ഗാനരചനകൈതപ്രം
ഗായകര്‍കെ എസ് ചിത്ര
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: February 21 2022 10:22:36.
ശാർക്കര വാസിനി ദേവീ ചന്ദ്രകലാധരിയേ...
സാംബ സദാശിവ ഗൗരീ സാമഗാനമയീ...
ശർക്കരവച്ചമഹാമൺകുടമൊരു ശ്രീലകമാക്കിയ മായേ...
ഭവാനിയായി ഭവനാശിനിയായി
തിരുവില്വമംഗലമൻപൊടു കണ്ടു നമിച്ചു ഭജിച്ചവളേ
അമ്മേ ശാർക്കര വാസിനി ദേവീ ചന്ദ്രകലാധരിയേ…

കോലത്തിരിനാട്ടിൽ നിന്നും ഉമയമ്മറാണിയാള്‍
വേണാട്ടു മണ്ണിലേക്കെഴുന്നെള്ളുമ്പോൾ...
അന്നു വേണാട്ടു മണ്ണിലേക്കെഴുന്നെള്ളുമ്പോൾ
കാളിയൂട്ടിന് കൂടെയെത്തിയ പൊന്നറയ്ക്കാല്‍-
ഉരുക്കി വെച്ചൊരു കളമെഴുത്തും പാട്ടുമിന്നും തുടരുമ്പോൾ...
അറപ്പുരവാതിലിൽ മറഞ്ഞു നിന്നൊരു പെൺകിടാവേ
നീയോടിയൊളിച്ചതു കോവിലിലോ എൻ മനസ്സിലോ....

മുഴുക്കാപ്പു ചാർത്തുന്ന ശ്രീദേവി രൂപം
ഭക്തിയോടെ തൊഴുതു ഞാൻ നില്‍ക്കും നേരം
ലളിതാസഹസ്രനാമം ഞാൻ ചൊല്ലും നേരം
അറിയാതെ അറിയാതെ ആത്മാവിൻ ആത്മാവിൽ
അലിഞ്ഞലിഞ്ഞില്ലാതെ ഞാനൊഴുകുമ്പോൾ
ആ തിരുമുന്നിൽ അടിമകിടന്നൊരു ജന്മാന്തര പുണ്യം
എൻ സ്നേഹമായി ഗാനമായി കണ്ണീരണിയുന്നു...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts