നിർമ്മാല്യ ദർശനം
എന്റെ കൃഷ്ണാ
Nirmaalya darshanam (Ente Krishnaa)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംസതീഷ് വിനോദ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംഗൌരിമനോഹരി
ഗാനത്തിന്റെ വരികള്‍
Last Modified: March 11 2012 04:04:54.
 
നിര്‍മാല്യദര്‍ശ്ശനം പുണ്യം (2)
നിരവദ്യഭജനവും പുണ്യം
ഗുരുപവനേശ്വരാ നാരായണ - നിന്റെ
തിരുവടി തൊഴുവതും പുണ്യം

(നിര്‍മാല്യ )

തീര്‍ത്ഥക്കുളത്തിലെ തിരകളില്‍ മുങ്ങി
തൊഴുതുണരുന്ന മനസ്സേ
(തീര്‍ത്ഥ )
ഒരു തിരിനാളമായിത്തീര്‍ന്നു നീ കണ്ണന്റെ
തിരുമുമ്പിലെരിവതും പുണ്യം
(ഒരു തരിനാളമായി )

(നിര്‍മാല്യ )

നാലമ്പലത്തിന്റെ നടയില്‍നിന്നും വീണു
നാമം ജപിക്കുന്ന പൊന്നുഷസ്സേ
(നാലമ്പലത്തിന്റെ )
ഒരു ചെറുശംഖമായിത്തീര്‍ന്നു നീ കണ്ണന്റെ
കരകുടം കാത്തതും പുണ്യം
(ഒരു ചെറു )

(നിര്‍മാല്യ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts