തൃശ്ശിവപേരൂർ
നവമാലികാർച്ചന
Thrissivaperoor (Navamaalikarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംനടേശ്‌ ശങ്കര്‍
ഗാനരചനരവീന്ദ്രൻ അങ്ങാടിപ്പുറം
ഗായകര്‍മഞ്ജരി
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: September 04 2012 00:49:34.
 
തൃശ്ശിവപേരൂര്‍ തട്ടകം കാക്കും
മുക്തിദായിനി കാര്‍ത്ത്യായനിയമ്മേ
(തൃശ്ശിവപേരൂര്‍ )
മേല്‍ക്കാവില്‍ വാഴുമമ്മേ
പാറമേല്‍ക്കാവില്‍ വാഴും അമ്മേ
(തൃശ്ശിവപേരൂര്‍ )

ഓലക്കുടക്കീഴില്‍ തിരുമേനിയോടുമ്പം
തിരുമാന്താര്‍ക്കുന്നില്‍ നിന്നും എഴുന്നള്ളി നീ
(ഓലക്കുടക്കീഴില്‍ )
വടക്കുംനാഥന്റെ ചാരേ വസിക്കും ദേവി - അ...
വടക്കുംനാഥന്റെ ചാരേ വസിക്കും ദേവി
നിത്യം സമസ്ത ചരാചരങ്ങളെ നിയിക്കുന്നു നീ
(തൃശ്ശിവപേരൂര്‍ )

കാലത്തെ നയിക്കുന്ന ശ്രീഭദ്രയായി
പാറമേല്‍ക്കാവില്‍ വന്നമരും ദേവി
(കാലത്തെ )
നടക്കാവില്‍ വന്നു നിന്നെ നമിക്കുന്നു ഞാന്‍ - അ...
നടക്കാവില്‍ വന്നു നിന്നെ നമിക്കുന്നു ഞാന്‍
എന്റെ സമസ്താപരാധങ്ങള്‍ തിരുത്തുമ്പോള്‍ നീ
(തൃശ്ശിവപേരൂര്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts