പത്തു നടയിറങ്ങി
നവമാലികാർച്ചന
Pathu Nadayirangi (Navamaalikarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംനടേശ്‌ ശങ്കര്‍
ഗാനരചനരവീന്ദ്രൻ അങ്ങാടിപ്പുറം
ഗായകര്‍മഞ്ജരി
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: September 04 2012 00:50:53.
 

തിരുമാന്ധാംകുന്നിലമ്മേ തിരുദര്‍ശനപുണ്യം നല്‍കി
കനിവോടെ കാത്തുകൊള്ളണമമ്മേ
(തിരുമാന്താംകുന്നിലമ്മേ )

പത്തു നടയിറങ്ങി ചെമ്പകച്ചോട്ടിലെത്തി
പാറക്കടവിലാറാടുമമ്മേ
(പത്തു )
കല്ലുപാലത്തിന്‍ താഴെ തെളിനീരില്ലാറാടുവാന്‍
പൊന്നാടയഴിച്ചു വച്ചമ്മ മുങ്ങി നീരാടുന്നേരം
നിന്നെ വണങ്ങീടുന്നു വള്ളുവനാടിന്‍ മക്കള്‍ ഞങ്ങള്‍
(പത്തു )

കേളികൊട്ടിന്‍ നാദമേളത്തില്‍ ചേതോഹരിയായൊരമ്മേ
ചെമ്പട്ടുതറ്റുടുത്തമ്മ മഞ്ഞള്‍ക്കുറിയുമണിഞ്ഞു്
ചാവേര്‍പ്പടയുമായി കോമരത്തുള്ളല്‍ പാര്‍ത്തു്
കൊട്ടിക്കയറുന്നേരമമ്മേ നിന്‍ കാല്‍ക്കല്‍ കുമ്പിടുന്നു
നിന്നെ വണങ്ങീടുന്നു വള്ളുവനാടിന്‍ മക്കള്‍ ഞങ്ങള്‍
(പത്തു )

ശ്രീമൂലസ്ഥാനത്തു നീ ശിവപാര്‍വ്വതിമാര്‍ക്കു് മുന്നില്‍
കാന്ധാതാ മഹര്‍ഷിക്കും നിന്‍ ദര്‍ശനം ഏകി നില്‍ക്കുമ്പോള്‍
പതിനോന്നു പൂരത്തിനും പതിവായിട്ടെത്തും ഞങ്ങള്‍ -
ക്കൊരുപാടു് വരം നല്‍കുമമ്മേ നിന്‍ കാല്‍ക്കല്‍ കുമ്പിടുന്നു
നിന്നെ വണങ്ങീടുന്നു വള്ളുവനാടിന്‍ മക്കള്‍ ഞങ്ങള്‍
(പത്തു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts