കനിവിൻ വെളിച്ചമായ്
നവമാലികാർച്ചന
Kanivin velichamay (Navamaalikarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംനടേശ്‌ ശങ്കര്‍
ഗാനരചനരവീന്ദ്രൻ അങ്ങാടിപ്പുറം
ഗായകര്‍പി സുശീല
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: September 03 2012 02:56:44.
 
കനിവിന്‍ വെളിച്ചമായു്
കാടാമ്പുഴയില്‍ കുടിയിരിക്കും വനദുര്‍ഗ്ഗേ
(കനിവിന്‍ )
നിന്‍ കാല്‍ത്തളിരില്‍ വീണു വാടാന്‍ കൊതിക്കും
ഒരു തെച്ചിമലരായെങ്കില്‍ - ഞാന്‍
പൂമൂടല്‍ മലരായെങ്കില്‍
(കനിവിന്‍ )

വനവല്ലിയായു് നിന്‍ ചാരത്തു് പൂക്കാതെ
പൂക്കുന്നൊരെന്നെ നീ കനിയുകില്ലേ
(വനവല്ലിയായു് )
വനദേവതേ നിന്റെ മടിയില്‍ കിടക്കുന്ന
നറുശംഖുപുഷ്പമായു് മാറ്റുകില്ലേ - എന്നെ
വനദേവതേ നിന്റെ മടിയില്‍ കിടക്കുന്ന
നറുശംഖുപുഷ്പമായു് മാറ്റുകില്ലേ
മുട്ടറുത്തെന്നെ നീ കാക്കുകില്ലേ
നിന്റെ പാശുപതാസ്ത്രം തരുകയില്ലേ
(കനിവിന്‍ )

ആത്മനൊമ്പരങ്ങളിലുഴലുന്നൊരെന്‍
പ്രാര്‍ത്ഥനാമന്ത്രം ഒരുക്കഴിക്കാം
(ആത്മ )
ആദിത്യതേജസ്സേ നീ ഉദിക്കും നേരം
ആഴക്കടല്‍ കണ്ണിലായു് ചുരത്താം
(ആദിത്യ )
തൊട്ടുഴിഞ്ഞെന്നെ നീ മുട്ടറുക്കൂ
പട്ടുപൂംപാദത്തില്‍ ഒന്നു ചേര്‍ക്കൂ
(കനിവിന്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts