മഞ്ഞളാടാം
നവമാലിക
Manjalaadaam (Navamaalika)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവിദ്യാധരൻ
ഗാനരചനഹരി കുടപ്പനക്കുന്ന്
ഗായകര്‍നേഹ
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:13.
 
മഞ്ഞളാടാം നൂറും പാലും നേദിക്കാം
നിലവറ വാഴുന്ന നാഗരാജാവേ
മാണിക്യം പോലെന്റെ മനം കാക്കണേ
മണ്ണാർശാലയെഴും മണിനാഗങ്ങളേ
(മഞ്ഞളാടാം....)

കാവു തീണ്ടാതെ ഭജിക്കുന്നൊരെന്റെ
കാലദോഷമൊക്കെ അകറ്റീടണേ (2)
ആയില്യം തൊഴും നേരം തിരുവുള്ളം കനിയേണം
ആയുരാരോഗ്യസൗഖ്യമേകീടണം
(മഞ്ഞളാടാം....)

ഉരുളി കമഴ്ത്തി നോറ്റിരുന്നുണ്ടായാ
ആരോമൽക്കുഞ്ഞിനെ കാത്തു കൊള്ളേണേ (2)
നാൾ കഴിയുമ്പോഴും നാടു മാറുമ്പോഴും
നേർവഴി മുന്നിൽ തെളിഞ്ഞീടണേ
(മഞ്ഞളാടാം....)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts