പൊന്നരയാലുകള്‍
ദേവി ചന്ദനം
Ponnarayalukal (Devi Chandanam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംകെ എം ഉദയൻ
ഗാനരചനസിജു തുറവുര്‍
ഗായകര്‍ശ്യാമ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:11.
 
അമ്മേ കാടാമ്പുഴ വാണരുളും പാർവതീ
നന്മകൾ തൂകിടുവാൻ ഓടിയെത്തണേ (2)

പൊന്നരയാലുകൾ പാർവതിദേവിയെ
ചാമരം വീശിയുറക്കിടുന്നേ
ചാമരം വീശിയുറക്കിടുന്നേ
പൊന്നുഷഃസന്ധ്യകൾ പാർവതിദേവിയെ
ചന്ദനം പൂശിയുണർത്തിടുന്നേ
ചന്ദനം പൂശിയുണർത്തിടുന്നേ
(പൊന്നരയാലുകൾ...)
(അമ്മേ കാടാമ്പുഴ ....)

കാർത്തികസന്ധ്യയിൽ ആരതിയേകുവാൻ
മാനത്ത് തിങ്കളുദിച്ചുയർന്നേ (2)
കീർത്തനമാലകൾ അമ്മയ്ക്ക് ചാർത്തി ഞാൻ
പ്രാർത്ഥനയോടെ തൊഴുതു നിന്നേ
അമ്മേ കാടാമ്പുഴ വാണരുളും പാർവതീ
നന്മകൾ തൂകിടുവാൻ ഓടിയെത്തണേ (2)
(പൊന്നരയാലുകൾ...)

ആരണ്യവാസിനി ദേവി തൻ
കണ്ണിലൊരായിരം താരകൾ പൂത്തു നിന്നേ (2)
കാരുണ്യസാഗരം ദേവി തന്നുള്ളിൽ നിന്നീ
മണ്ണിലെങ്ങും നിറഞ്ഞിടുന്നേ
അമ്മേ കാടാമ്പുഴ വാണരുളും പാർവതീ
നന്മകൾ തൂകിടുവാൻ ഓടിയെത്തണേ (2)
(പൊന്നരയാലുകൾ...)



 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts