ശിവശക്തി ബീജമായ്
ദശപുഷ്പം
Sivasakthi Beejamaay (Dasapushpam)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഒടുവിൽ ഉണ്ണികൃഷ്ണൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:10.


ശിവശക്തിബീജമായ് അഞ്ജനാദേവിയില്‍
വായുവിനുണ്ടായ തനയാ
രാമപാദത്തില്‍ ചിരഞ്ജീവിയായി നീ
വാഴുകെന്നാലയം തന്നില്‍
(ശിവശക്തി )

സൂര്യനെയെത്തിപ്പിടിക്കാന്‍ - പണ്ട്
ചാടി നീ ഭൂമിയില്‍ നിന്നും (സൂര്യനെ )
സീതയുടെ താവളമറിഞ്ഞു വരുവാനുധതി
താണ്ടിയൊടുവില്‍ ലങ്കയുടെ മടിയില്‍
ശിംശിപാ വൃക്ഷച്ചുവട്ടിലൊറ്റയ്ക്ക്
നാളെണ്ണുന്ന ദേവിയെ വണങ്ങി (ശിംശിപാ )
(ശിവശക്തി )

ശ്രീരാമചന്ദ്രന്റെയരികില്‍
ഭക്തവാരാശിയാണ് നീയെന്നും (ശ്രീരാമ )
അരികളുടെ നടുവിലിടിയോലി ചിതറി മിന്നി നീ
ഭീതി വിതറി രാവണന് പോലും
എന്റെയീ സംസാരമാം മരുത്വാമല-
ത്തുണ്ടൊന്നു താങ്ങിടുകയില്ലേ (എന്റെയീ )
(ശിവശക്തി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts