ആയർകുലങ്ങളിൽ
ദശപുഷ്പം
Aaayarkulangalil (Dasapushpam)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഒടുവിൽ ഉണ്ണികൃഷ്ണൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംശുദ്ധസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:10.


ആയര്‍കുലങ്ങളില്‍ അംഗനമാരുടെ
വെണ്ണ കവര്‍ന്നൂ നീ
വൃന്ദാവനതട ഗോപികമാരുടെ
ആട കവര്‍ന്നൂ നീ
അവരുടെ മനസ്സും ദേഹവും ഒടുവില്‍
രാസക്രീഡയിലും - കണ്ണാ
നീ കവര്‍ന്നില്ലേ
(ആയര്‍കുലങ്ങളില്‍ )

പാമരനായ കുചേലനില്‍ നിന്നും
അവിലു കവര്‍ന്നൂ നീ (പാമരനായ )
അക്ഷയപാത്രമതില്‍നിന്നിത്തിരി
ചീര കവര്‍ന്നൂ നീ
സത്രാജിത്തിന്‍ സ്യമന്തകം മണി
കവരാതൊടുവില്‍ നീ - കണ്ണാ
അപരാധിയുമായി
(ആയര്‍കുലങ്ങളില്‍ )

ഭൃഗുവിന്‍ കാലടി പോലും നെഞ്ചില്‍
കവര്‍ന്നെടുത്തൂ നീ (ഭൃഗുവിന്‍ )
മൂന്നടി യാചിച്ചൊടുവില്‍ മുഴുവനും
അപഹരിച്ചൂ നീ
കൃഷ്ണാര്‍പ്പണമായൊഴുകും യമുനാ
നദിയാണെന്‍ ഹൃദയം - അത് നീ
കവരൂ കാര്‍വര്‍ണ്ണാ
(ആയര്‍കുലങ്ങളില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts