സീതാ വല്ലഭ
ദശപുഷ്പം
Seetha Vallabha (Dasapushpam)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഒടുവിൽ ഉണ്ണികൃഷ്ണൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംമലയമാരുതം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:10.


സീതാവല്ലഭ രഘുപതേ
കോദണ്ഡ രാമാ ശ്രീരാമാ (സീതാ )
രാജസുഖം പോലും വിരവില്‍ വെടിഞ്ഞൂ നീ
അടവിയില്‍ പല കാലം അലഞ്ഞില്ലേ - എന്‍
മനസ്സിലെ വനഭൂവില്‍ വരുകില്ലേ
(സീതാവല്ലഭ )

മായാമൃഗങ്ങളാം മോഹങ്ങളുള്ളില്‍
മാരീചന്മാരല്ലോ (മായാ )
അവയുടെ പിന്‍പേ ലക്ഷ്മണ രേഖകള്‍
താണ്ടുകയാണെന്‍ ഹൃദയം
അരികില്‍ ചതിയുടെ പത്തു മുഖങ്ങളും
അരികില്‍ ചതിയുടെ പത്തു മുഖങ്ങളും
അണയുന്നുണ്ടെന്നറിയാതെ
അറിയാതെ .....
(സീതാവല്ലഭ )

ജന്മാന്തരങ്ങളായ് ദുഃഖസത്യങ്ങള്‍
കല്ലായ് മാറ്റീ എന്നെ (ജന്മാന്തര )
ഇനിയൊരഹല്യാ മോക്ഷത്തിനായ്‌ ഞാന്‍
തേടുന്നു നിന്‍ കാലടികള്‍
വരുമോ വിധിയുടെ ചിത്രകൂടത്തിലെ
വരുമോ വിധിയുടെ ചിത്രകൂടത്തിലെ
ഗുഹനാമെന്നില്‍ തുണയേകാന്‍
തുഴയായ് നീ .....
(സീതാവല്ലഭ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts