ശരണം ശൈലാധിനാഥ
ദശപുഷ്പം
Saranam Sailaadhinaatha (Dasapushpam)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഒടുവിൽ ഉണ്ണികൃഷ്ണൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:09.


ശരണം ശൈലാധിനാഥാ ശംഭോ
ശരണം ശൈലാധിനാഥാ
ഭൂമിപ്രപഞ്ചം താളമായ് നിന്‍ കാല്‍
താണ്ഡവ ഭ്രമണം തുടരുമ്പോള്‍
ഞാനുമെന്‍ ജീവനും പണിയുന്നു നിന്നെ
ഞാനുമെന്‍ ജീവനും പണിയുന്നു നിന്നെ
തിരുനാഗത്തള ചൂടും ഭഗവാനേ
ശരണം ശൈലാധിനാഥാ

തിങ്കള്‍ക്കലയും നദിയും ഫണിയും
ശിരസ്സിലണിഞ്ഞൂ നീ
മെയ്യില്‍ പകുതി പകുത്തു കൊടുത്തു
അചലജയാള്‍ക്കും നീ (തിങ്കള്‍ )
നിന്‍ തിരു ദര്‍ശന സൌഭാഗ്യമെങ്കിലും
അടിയനു നല്‍കില്ലേ (നിന്‍ തിരു )
ശങ്കരാ ...അടിയനു നല്‍കില്ലേ
ശരണം ശൈലാധിനാഥാ

ശംഖും മാനും ഉടുക്കും മഴുവും
നാല് കരങ്ങളിലും
കോലും ശൂല കപാലങ്ങളുമായ്
നീ നടമാടുമ്പോള്‍ (ശംഖും )
അങ്കജ വൈരീ നിന്‍ തൃപ്പാദ പൂജയ്ക്കെന്‍
കുവലയ മിഴി രണ്ടും (അങ്കജ )
പ്രാര്‍ഥനാനിരത നിമീലിതമായ്
(ശരണം ശൈലാധിനാഥാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts