ജപമാല എണ്ണി
ദശപുഷ്പം
Japamaala Enni (Dasapushpam)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഒടുവിൽ ഉണ്ണികൃഷ്ണൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:09.


ജപമാലയെണ്ണിയെന്‍ ദുരിതങ്ങളെല്ലാം
ജനനീ നിന്‍ ചേവടി തന്നില്‍
ചൊരിയുകയായി തിരുമുല്‍ക്കാഴ്ച്ചയായ്
ചൊരിയുകയായി തിരുമുല്‍ക്കാഴ്ച്ചയായ്
മനസ്സാ വാചാ കര്‍മ്മണാ
മനസ്സാ വാചാ കര്‍മ്മണാ
(ജപമാല )

അറിവിന്‍ പൊരുളേ സരസ്വതീദേവീ
ഹരിശ്രീ മുതല്‍ നീ വരമേകൂ
സാധകത്തിരളേ വീണയില്‍ സ്വരമായ്
സാധകത്തിരളേ വീണയില്‍ സ്വരമായ്
നീയെന്‍ വിരലില്‍ വിളയേണേ
നീയെന്‍ വിരലില്‍ വിളയേണേ
(ജപമാല )

മനസ്സില്‍ വിരിയും താമര മലരില്‍
ഉഷസ്സായ് ഉണരൂ ശ്രീദേവീ
അക്ഷരബ്രഹ്മമേ കോടാനുകോടികള്‍
അക്ഷരബ്രഹ്മമേ കോടാനുകോടികള്‍
നിത്യവും കുമ്പിടും നിന്‍ മുന്നില്‍
നാദമായ് ധ്യാനമായ് സാഷ്ടാംഗം
(ജപമാല )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts