ഒന്നാം തൃപ്പടി
ശരണ കീർത്തനം
Onnaam Truppadi (Sharana Keerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ആശാലത ,കോറസ്‌
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: June 14 2021 04:20:09.
ഒന്നാം തൃപ്പടി ആദ്യം ചവിട്ടുന്ന കന്നി അയ്യപ്പന്‍ ഞാന്‍
വെറുമൊരു കന്നി അയ്യപ്പന്‍ ഞാന്‍
കൈയ്യും പിടിച്ചു കരേറ്റണമെന്നേ നീ അയ്യനാം അയ്യപ്പാ..
സ്വാമി അയ്യനാം അയ്യപ്പാ..

മണ്ഡലം കൊണ്ടവന്‍ മാലയിട്ടവന്‍ നോമ്പു നോറ്റവന്‍ ഞാന്‍
എല്ലാ നോമ്പും നോറ്റവന്‍ ഞാന്‍
രണ്ടാം തൃപ്പടി ആദ്യം ചവിട്ടുമ്പോള്‍ ഉണ്ടാവണം കൂടെ
അയ്യപ്പാ ഉണ്ടാവണം കൂടേ..

നാടും കാടും നടന്നു കടന്നിട്ടും കാലു കടഞ്ഞില്ലാ
ഒരിക്കലും കാലു കടഞ്ഞില്ലാ
നാലാം തൃപ്പടി ആദ്യം ചവിട്ടുമ്പോള്‍ മേലാകെ രോമാഞ്ചം
അയ്യപ്പാ മേലാകെ രോമാഞ്ചം...

പമ്പ അഴുതകള്‍ കേറി കടന്നു പൊന്നമ്പലം കണ്ടെത്താന്‍
നിന്‍ അമ്പലം കണ്ടെത്താന്‍..
പതിനെട്ടു പടികളും കേറി വന്നെത്തി നിന്‍ പാദത്തില്‍ വീണീടാന്‍
അവിടുത്തെ പാദത്തില്‍ വീണീടാന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts