ദീപാരാധനക്കു
ശരണ കീർത്തനം
Deepaaraadhanakku (Sharana Keerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംധര്‍മവതി
ഗാനത്തിന്റെ വരികള്‍
Last Modified: June 14 2021 04:33:47.
ദീപാരാധനയ്ക്കു നട തുറന്നൂ...
ആപാദ ചൂഢം പ്രഭ പരന്നൂ...
ശബരി ഗിരീശ്വരനയ്യനയ്യപ്പന്റെ
കൃപാകടാക്ഷത്തില്‍ ഞാനലിഞ്ഞൂ...

തങ്ക കിരീടവും താമര പൂമുഖവും
അങ്കിയും അങ്കോപാംഗ ലാവണ്യവും
ചിന്മുദ്ര കാട്ടും കൈകളും പാദവും
പൊന്മണി പീഠവും വിളങ്ങി മുന്നില്‍...

പാദാദി കേശം കേശാദി പാദം
പാവന വിഗ്രഹം ഞാന്‍ തൊഴുതു നില്‍ക്കേ
അവനിയും ഗഗനവും അണ്ഡകടാഹവും
അയ്യപ്പ മയമായി തീര്‍ന്നു കണ്ണില്‍..

കര്‍പ്പൂര നാളങ്ങളും ഭക്തരും നടയില്‍
കൂപ്പുകൈ അര്‍പ്പിച്ചു നമിച്ചു നില്‍ക്കേ...
നീല മലകളും നാലു ദിക്കുകളും
നിഖില ചരാചരവും വണങ്ങി നിന്നൂ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts