പമ്പനിന്നെ താരാട്ടി
ശരണ കീർത്തനം
Pambaninne Thaaraatti (Sharana Keerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകെ രാഘവന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 14 2021 04:41:08.
പമ്പ നിന്നെ താരാട്ടി ശരണമയ്യപ്പാ..
പന്തള രാജ്യം പാലൂട്ടി ശരണമയ്യപ്പാ..

ഹരി ഹര സൂനോ തിരുവടി നിന്‍റെ
പെരുമകള്‍ വാഴ്ത്താന്‍ വാക്കുകളുണ്ടോ..
ഭഗവന്‍ മുഖകമലം കണ്ടരുണന്‍ വിരിയും
വര ശുഭദം പദ നഖവും പതി കലയില്‍ തെളിയും

വന നിര താണ്ടി കരിമല താണ്ടി
കടമകള്‍ താണ്ടി ജനിമൃതി താണ്ടി
ഉരുകാന്‍ തവ ചരണം തൊഴുതലിയാന്‍ വരവായി
തിരുമിഴിയില്‍ പദമലരിന്‍ സുഖമറിയാന്‍ ഞങ്ങള്‍

നെയ്യഭിഷേകം നിന്‍ പ്രിയ വേഷം
കണ്ണിനു മോക്ഷം കലിയുഗ മോക്ഷം
ഉദയം കൊടി കയറും തൃപ്പടിയില്‍ നടയില്‍..
മമ ഹൃദയം തുടി ഉണരും വരമരുളൂ സ്വാമീ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts