തവചരണമിനിയിവന്
ശരണ കീർത്തനം
Thavacharanaminiyivanu (Sharana Keerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ഉണ്ണി മേനോന്‍ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 14 2021 13:33:33.
ശരണമയ്യപ്പാ ശരണമയ്യപ്പാ..
ശരണമയ്യപ്പാ.. ശരണമയ്യപ്പാ
ശരണമയ്യപ്പാ ശരണമയ്യപ്പാ..
ശരണമയ്യപ്പാ.. ശരണമയ്യപ്പാ..

തവചരണമിനിയിവനു ശരണമയ്യപ്പാ
അഖില ജഗത് ഉദയപതി അയ്യനയ്യപ്പന്‍
കലിയുഗ ദുഷ്കൃത ഹരണനയ്യപ്പന്‍
ഹരിഹരസുതന്‍ സര്‍വ്വ ലോകൈകനാഥന്‍

അനുദിവസം അനുനിമിഷം അവനിയിലെ വാഴ് വില്‍
സുകൃത ഹര ദുരിത ശമനൗഷദം നീയേ
അഴലില്‍ നര ജീവിത രദ്യയില്‍ നിത്യം
കഴലിടറി വീഴവേ കൈവടി നീയേ

ദിന രജനി തോറുമെന്‍ സംസാര ഭാരം
ദീനനാം എന്നെ തളര്‍ത്തുന്ന നേരം
നിന്‍ നിനവു മാത്രമിവനാശ്വാസ തീരം
നിന്‍ കനിവു ചൊരിയുമുടന്‍ ഔഷദ പൂരം

ചപലനതി ചഞ്ചലന്‍ കേവല മര്‍ത്യന്‍
ചഹിതനതി മോഹ ദൗര്‍ബല്യ മത മത്തന്‍
അവനിയിതില്‍ ഇവനൊരു പുല്‍ക്കൊടിയെങ്കിലും
അടിയനൊരു ശക്തനാം അയ്യപ്പ ഭക്തന്‍

ശരണമയ്യപ്പാ ശരണമയ്യപ്പാ..
ശരണമയ്യപ്പാ.. ശരണമയ്യപ്പാ
ശരണമയ്യപ്പാ ശരണമയ്യപ്പാ..
ശരണമയ്യപ്പാ.. ശരണമയ്യപ്പാ..

സ്വാമിയേയ് ശരണമയ്യപ്പാ...
വില്ലാളി വീരനേയ് ശരണമയ്യപ്പാ...
വീരമണികണ്ഠനേയ് ശരണമയ്യപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts