കന്നിമൂല ഗണപതി
ശരണ കീർത്തനം
Kannimoola Ganapathi (Sharana Keerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകെ രാഘവന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: June 14 2021 04:45:26.
കന്നിമൂല ഗണപതി ഭഗവാനേ...
കരിമല കയറാന്‍ തുണയരുളുന്നവനേ....
നിന്‍റെ കാല്‍ക്കലുടഞ്ഞു ചിതറണമെന്റെ വിഘ്നങ്ങള്‍...
നിന്റെ തുമ്പിക്കരമതിലുയരണമെന്റെ പുണ്യങ്ങള്‍...

സിദ്ധിവിനായക നിന്‍ കൃപയടിയനു ശക്തി പകര്‍ന്നിടണേ...
സത്യം കണ്ടറിയാന്‍ നീ മൂന്നാം ദൃഷ്ടിയും അരുളണമേ...
ഏകദന്ത നീയെന്‍റെ അക്ഷരം മോദക പ്രിയമോടേറ്റു കൊള്ളണേ..

സര്‍വ്വ വിഭൂഷിത നിയെന്‍ മൊഴിയിലെ ഗര്‍വ്വമകറ്റണമേ...
തത്വമൂര്‍ത്തി നിന്‍ കനിവാലെന്നുടെ ചിത്തം കുളിരണമേ...
ലക്ഷ്യമേതുമറിയില്ല ഞാന്‍ ഭവാന്‍ രക്ഷ ചെയ്തു പൊന്നമ്പലമേറ്റുക...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts