കൃഷ്ണഭക്തർ
ഭക്തിഗാനാർച്ചന
Krishna Bhaktar (Bhakti Gaanaarchana)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനകെ ജി മേനോന്‍
ഗായകര്‍പി ലീല
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: April 07 2012 13:19:02.
 
കൃഷ്ണഭക്തര്‍ തന്‍ ഹരിനാമകീര്‍ത്തനം
തിരയടിച്ചൊഴുകുന്നിതാരിടത്തില്‍
പാരിലെ വൈകുണ്ഠം ഗുരുവായൂരമ്പലം
ഭഗവാന്റെ പാലാഴി നാരായണാ

ശ്രീ (കൃഷ്ണഭക്തര്‍ )

ഞാനെന്റെ കണ്ഠം നിന്‍ വേണുസ്വനം ആക്കി
ഗാനങ്ങളാലാപിച്ചെത്തിടുമ്പോള്‍
(ഞാനെന്റെ )
പൈക്കളെ മേയ്ക്കുന്ന കണ്ണാ നീ വന്നെന്റെ
പുല്ലാങ്കുഴല്‍ വിളി കേട്ടിടേണേ
(പൈക്കളെ )
പുല്ലാങ്കുഴല്‍ വിളി കേട്ടിടേണേ

ശ്രീ (കൃഷ്ണഭക്തര്‍ )

ജന്മജന്മങ്ങളായി പാപപുണ്യങ്ങള്‍ തന്‍
മണ്ണിലെല്ലായിടവും തേടി നിന്നെ
(ജന്മജന്മങ്ങളായി )
വൃന്ദാവനം ഞാന്‍ ഒരുക്കിയെന്‍ ചിത്തത്തില്‍
നന്ദകുമാനു പണ്ടേതന്നേ
(വൃന്ദാവനം )

ശ്രീ (കൃഷ്ണഭക്തര്‍ )

ശ്രീഗുരുവായൂരില്‍ മേവും ഭഗവാന്റെ
തൂമന്ദഹാസമായി ചേര്‍ക്കുകെന്നെ
(ശ്രീഗുരുവായൂരില്‍ )
നാരായണ തവ നാമങ്ങള്‍ മാത്രമെന്‍
നാവിന്റെ തുമ്പിലെ ജീവാമൃതം

(ശ്രീകൃഷ്ണഭക്തര്‍ )

നാരായണാ ഹരി നാരായണാ (3)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts