വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | മുഹ്സിൻ കുരിക്കൾ |
ഗാനരചന | വിപി ഷൌക്കത്തലി |
ഗായകര്‍ | നിലമ്പൂർ ശാന്തി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:06.
ആരോരുമില്ലാത്തൊരീ സദനത്തില്‍ ആരു കൊളുത്തിയീ ശരറാന്തല്‍ (2) മൂകത മൂടിയൊരിടനാഴികളില്‍ ആ..ആ..ആ... മൂകത മൂടിയൊരിടനാഴികളില്‍ ആരുടെ മുരളീസ്വരരാഗം (ആരോരുമില്ലാത്തൊരീ......) തൂമഞ്ഞുതിരും താഴ്വാരങ്ങള്‍ തിരി വെച്ചകലേ താരാപഥവും (2) ആരാണാരാണീ ചൈത്രരാവില്‍ ആ... (2) പ്രേമസുരഭിയാം പൂങ്കുടിലില്‍ (ആരോരുമില്ലാത്തൊരീ......) താനേയുതിരും നാദ ശതങ്ങള്‍ ഓര്‍മ്മകള്‍ പെയ്യും രാഗാലാപം (2) ആരോ ആരോ വരുമെന്നോര്‍ത്തീ ആ... ആരാണാരോ വരുമെന്നോര്‍ത്തീ വാതില്‍ തുറന്നീ പാതിരാവില്‍ (ആരോരുമില്ലാത്തൊരീ......) | |