ഓം ഗണപതിയെ
നവഗണപതി
Om Ganapathiye (Navaganapathy)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
ഗാനരചനപയ്യന്നൂര്‍ ശ്രീധരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:04.

ശുക്ലാംബരധരം
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാന്തയേ

ഓം ഓം ഓം ഗണപതിയേ ശോകവിനാശകനേ
ഒരുനാൾ നിന്നെ കാവലിരുത്തി
ചെറുതായ് താതൻ മയങ്ങുന്ന നേരം
പ്രിയശിഷ്യൻ പരശുധരൻ ആഗതനായ് കലഹിച്ചൊരു
ശമധനഭവസുത
പ്രിയശിഷ്യൻ പരശുധരൻ ആഗതനായ് കലഹിച്ചൊരു
ശമധനഭവസുത

ഓം ഓം ഓം ഗണപതിയേ ശോകവിനാശകനേ

കാകനായ് അന്ന് അഗസ്ത്യമുനീന്ദ്രന്റെ
കമണ്ഡലു വീഴ്ത്തിയ നേരം (കാകനായ്)
കാവേരി നദി തീർത്ഥമായ് ഒഴുകാൻ (2)
കാരണമായ് നീ ഗണനാഥാ
സതതം തവ കരുണാമൃതമടിയനിൽ നീ ചൊരിയേണം
സുചരിത ശുഭകര
സതതം തവ കരുണാമൃതമടിയനിൽ നീ ചൊരിയേണം
സുചരിത ശുഭകര

ഓം ഓം ഓം ഗണപതിയേ ശോകവിനാശകനേ

ഭാദ്രചതുർത്ഥിയിൽ നിൻ തൃപ്പാദ പൂജയ്ക്കായ്
വ്രതശുദ്ധിയേൽക്കുന്ന നേരം (ഭാദ്ര)
അഷ്ടൈശ്വര്യവുമീ അർത്തിയിലേകാൻ (2)
സിദ്ധിവിനായ്കാ കനിയേണം
സതതം തവ പദപങ്കജമാശ്രയമായ് തീരേണം
വരഗണപതി ജയ
സതതം തവ പദപങ്കജമാശ്രയമായ് തീരേണം
വരഗണപതി ജയ

(ഓം ഓം ഓം ഗണപതിയേ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts