ചെറുകുന്നത്തമ്മയായ്
ജപമന്ത്രം
Cherukunnathammayay (Japamanthram)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകെ എം ഉദയൻ
ഗാനരചനകെ പി നന്ദകുമാർ ,സനോജ് പണിക്കർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: May 20 2012 09:41:58.
 
ചെറുകുന്നത്തമ്മയായി വാണരുളും ദേവി മായാമഹേശ്വരി വനദുര്‍ഗ്ഗേ (2)
ചെറുമന്ദഹാസത്താല്‍ ഭക്തര്‍ക്കു നിത്യവും ദര്‍ശനം അരുളുന്ന ജഗതംബികേ (2)
(ചെറുകുന്നത്തമ്മയായി )

ആശ്രയം യാചിച്ചു നൊന്തു വിളിക്കുന്നോര്‍ക്കാലമ്പം ആയി വിളങ്ങും വരദായിനി (2)
ദാരിദ്ര്യദുഃഖവും വ്യാധിയും തീണ്ടാതെ തട്ടകം കാക്കുന്ന ഭുവനേശ്വരി (2)
(ചെറുകുന്നത്തമ്മയായി )

അറിയാതെ വന്നൊരീ പിഴകളുമായിവന്‍ തിരുമുന്നിലെത്തുന്നു ശ്രീവരദേ (2)
വഴിയറിയാതെ ഞാന്‍ ഉഴറുമീ യാത്രയില്‍ തൃച്ചരണങ്ങളെന്നും തുണയാവണേ (2)
(ചെറുകുന്നത്തമ്മയായി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts