തുയിലുണരൂ
മധുരഗീതങ്ങൾ Vol I
Thuyilunaroo (Madhura Geethangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:02.


തുയിലുണരൂ തുയിലുണരൂ തുമ്പികളേ
തുമ്പപ്പൂങ്കാട്ടിലെ വീണകളേ
തിരുവോണപ്പുലരി വന്നു
തൃക്കാക്കര നടതുറന്നു
കുരവയിട്ടു പാറിവരൂ കുരുവികളേ
കുരവയിട്ടു പാറിവരൂ കുരുവികളേ

മുക്കൂറ്റിപ്പൂ വിരിഞ്ഞൂ ... മൂന്നുകോടിപ്പൂ വിരിഞ്ഞൂ ...
മുക്കൂറ്റിപ്പൂ വിരിഞ്ഞു മൂന്നുകോടിപ്പൂ വിരിഞ്ഞു
തെച്ചിപ്പൂങ്കാടുകള്‍ തറ്റുടുത്തു ...
പൂ നുള്ളാന്‍ തുമ്പി തുള്ളാന്‍
പൂവിളികേട്ടൂഞ്ഞാലാടാന്‍
പുതിയ ഭാവധാരകളേ തുയിലുണരൂ ...തുയിലുണരൂ ...

മലയാളപ്പെണ്‍കൊടി തന്‍ ... മണവാളന്‍ ഇന്നു വരും ...
മലയാളപ്പെണ്‍കൊടി തന്‍ മണവാളന്‍ ഇന്നു വരും
മാവേലിത്തമ്പുരാന്റെ തേരു വരും ...
മധുഗാന മഞ്ജരികള്‍ ‍
മലര്‍മാരികള്‍ ചൊരിയുമ്പോള്‍
മമ മാനസ ഗീതികളേ തുയിലുണരൂ ...തുയിലുണരൂ ...
(തുയിലുണരൂ)
വീണകളേ .....(4)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts