പൂങ്കുരുവീ നീ പുല്ലാംകുഴലൂതി (സ്ത്രീ)
എന്റെ വാനമ്പാടി
Poomkuruvi Nee Pullam Kuzhal Oothi (F) (Ente Vaanambaadi)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:35.


പൂങ്കുരുവീ നീ പുല്ലാങ്കുഴലൂതി
പുന്നെല്ലിന്‍ വയല്‍ കൊയ്യണ നേരം
ഒന്നേ നീ വരുമോ നീ വരുമോ
(പൂങ്കുരുവീ )

ഓലക്കുടിലുകളില്‍ ഇന്നോണം വന്നല്ലോ
കന്നിപ്പെണ്ണിന്റെ കയ്യില്‍ മിന്നണ
കൊയ്ത്തരിവാളല്ലോ
കൊയ്ത്തിനു വന്നല്ലോ
(പൂങ്കുരുവീ)

ഇന്നെന്റെ മാടത്തിലെ - ചെറു
മാടത്ത ചൊല്ലിയല്ലോ
പൊന്നിന്‍ പൂത്താലി തീര്‍ത്തു കൊണ്ടന്നിട്ടും
നിന്റെ മണിമാരന്‍
നിന്റെ മണിമാരന്‍

അത്തപ്പൂ വിരിക്കുമ്പോള്‍ – ഞങ്ങള്‍
ആലാത്തിട്ടാടുമ്പോള്‍
കൈകൊട്ടിക്കളിപ്പാട്ടും കൊണ്ടെന്റെ
കൂടെ നീ വരുമോ
(പൂങ്കുരുവീ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts