നിമിഷംകൊണ്ടൊരു
ഇതു വരെ സഖി നിന്നെ കാത്തിരുന്നു
Nimisham kondoru (Ithuvare Sakhi Ninne Kathirunnu)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഉമ്പായി
ഗാനരചനപ്രദീപ് അഷ്ടമിച്ചിറ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2013 17:04:41.
നിമിഷം കൊണ്ടൊരു സ്വർഗ്ഗമാകാം ഞാൻ
നിഴൽപോലെ നീ ഒന്നു വന്നുവെങ്കിൽ
ഉണരുമ്മൊരോമൽ വിപഞ്ചികയാവാം ഞാൻ
അരികിൽ നീ ഒരുമാത്രനിന്നുവെങ്കിൽ
എന്റെ അരികിൽ നീ ഒരുമാത്രനിന്നുവെങ്കിൽ (2)
നിമിഷം കൊണ്ടൊരു സ്വർഗ്ഗമാകാം ഞാൻ
നിഴൽപോലെ നീ ഒന്നു വന്നുവെങ്കിൽ...

ഏകാന്തരാവുകൾ ഒക്കെയും ഇത്രനാൾ
നീയെന്ന ഭാവനയായിരുന്നു (2)
പാതിരാപ്പുള്ളുകൽ മൂളുന്നതൊക്കെയാ
പ്രേമസങ്കീർത്തനമായിരുന്നു (2)
ദിവ്യ പ്രേമസങ്കീർത്തനമായിരുന്നു...
(നിമിഷം കൊണ്ടൊരു...)

മലരിന്റെ ആത്മാവൊളിപ്പിച്ചുവെച്ചൊരാ
ഹിമബിന്ദുവായ്‌ നിന്നെ ഞാനറിഞ്ഞൂ (2)
ഒരു ദിവ്യമായിക ചിത്രസൌധത്തിനു
മനസ്സനുരാഗമെന്തെന്നറിഞ്ഞൂ (2)
സഖീ മനസ്സനുരാഗമെന്തെന്നറിഞ്ഞൂ...

നിമിഷം കൊണ്ടൊരു സ്വർഗ്ഗമാകാം ഞാൻ
നിഴൽപോലെ നീ ഒന്നു വന്നുവെങ്കിൽ
ഉണരുമ്മൊരോമൽ വിപഞ്ചികയാവാം ഞാൻ
അരികിൽ നീ ഒരുമാത്രനിന്നുവെങ്കിൽ
എന്റെ അരികിൽ നീ ഒരുമാത്രനിന്നുവെങ്കിൽ (2)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts