ഇവിടെ ഈ വാര്‍തിങ്കളും
ഇതു വരെ സഖി നിന്നെ കാത്തിരുന്നു
Ivide ee varthingalum (Ithuvare Sakhi Ninne Kathirunnu)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഉമ്പായി
ഗാനരചനപ്രദീപ് അഷ്ടമിച്ചിറ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 01 2013 17:09:44.
ഇവിടെയീ വാർതിങ്കളും ഞാനും ഉറങ്ങാതെ
ഇതുവരെ സഖീ നിന്നെ കാത്തിരുന്നു ഞാൻ
ഇതുവരെ സഖീ നിന്നെ കാത്തിരുന്നു (2)
കിളിവാതിൽ തുറന്നു നീ വന്നില്ല ഇതുവരെ
കിളിവാതിൽ തുറന്നു നീ വന്നില്ല ഇതുവരെ
അടങ്ങാത്ത ദാഹത്തിൻ കനലണയ്ക്കാൻ
കനലണയ്ക്കാൻ...
(ഇവിടെയീ...)

ആർക്കുമല്ലാതേ എവിടെയോ പൂവിട്ട്
രാപൂക്കളും വാടിവീണു മണ്ണിൽ (2)
പറയാതെ പോയോരിണയ്ക്കായി വാവിട്ട്
വിലപിച്ച പക്ഷിയും മൂകയായി
(ഇവിടെയീ...)

വെറുതെ ഞാൻ മോഹിക്കയായിരുന്നൂ
വേനൽ പകലിലെ വേഴാമ്പൽ എന്നപോലെ (2)
നീ വരില്ലിനിയെന്നു അറിഞ്ഞിട്ടുമാകൊച്ചു
ജാലകം ആർക്കായ്‌ ഞാൻ തുറന്നു വച്ചു

ഇവിടെയീ വാർതിങ്കളും ഞാനും ഉറങ്ങാതെ
ഇതുവരെ സഖീ നിന്നെ കാത്തിരുന്നു ഞാൻ
ഇതുവരെ സഖീ നിന്നെ കാത്തിരുന്നു
കിളിവാതിൽ തുറന്നു നീ വന്നില്ല ഇതുവരെ
കിളിവാതിൽ തുറന്നു നീ വന്നില്ല ഇതുവരെ
അടങ്ങാത്ത ദാഹത്തിൻ കനലണയ്ക്കാൻ
കനലണയ്ക്കാൻ...
(ഇവിടെയീ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts