തേടി അലഞ്ഞു ഞാന്‍
പ്രണാമം
Thedi alanju njan (Pranaamam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംഉമ്പായി
ഗാനരചനവേണു വി ദേശം
ഗായകര്‍ഉമ്പായി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:57.

തേടി അലഞ്ഞു ഞാൻ തേങ്ങലോടെ
തേടി അലഞ്ഞു ഞാൻ ..

തേടി അലഞ്ഞു ഞാൻ തേങ്ങലോടെ
ദേവീ നീയെവിടെ പറയൂ ദേവീ നീയെവിടെ
വാടുകയാണെൻ ലോല ഹൃദന്തം
ദേവീ നീയെവിടെ പറയൂ ദേവീ നീയെവിടെ

പാരിതിലാകെ തേടി ഞാൻ നിൻ
പാരിജാത പരിമള രാഗം
പാരിജാത പരിമള രാഗം
പാഴ്മരുഭൂവായ് തീർന്നെനിക്ക്
പാടല വനഹൃദയം പോലും
(തേടിയലഞ്ഞു ഞാൻ..)

നിൻ മൃദുഗാനം കേൾപ്പു ഞാനെൻ
രാഗാതുരമാം ആത്മാവിൽ
രാഗാതുരമാം ആത്മാവിൽ
ആയിരമായിരം രാഗങ്ങൾ മീട്ടി ഞാൻ
സുനയനയാം നിന്നെ കാത്തിരിപ്പൂ
(തേടിയലഞ്ഞു ഞാൻ..)

മധുലഹരിയിൽ ഞാൻ പാടിയലഞ്ഞു
മഹിതേ നിൻ വനി കാണാനായ്
മഹിതേ നിൻ വനി കാണാനായ്
മദകരമാമെൻ ജീവനിൽ നിന്നും
മറയുകയാണോ മധുമൊഴി നീ
(തേടിയലഞ്ഞു ഞാൻ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts