മലയാളമാണെന്റെ ഭാഷ
മധുരം മലയാളം (ചിൽഡ്രൻസ് സോങ്സ്)
Malayaalamaanente Bhaasha (Madhuram Malayalam (Children Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംവി കെ ശശിധരൻ
ഗാനരചനപി റ്റി ഭാസ്കരപ്പണിക്കർ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:54.
മലയാളമാണന്റെ ഭാഷ
എന്ത് സുഖമാണതു കേള്‍ക്കാന്‍ (2)

അമ്മ ചൊല്ലിത്തന്ന ഭാഷ,ഞങള്‍-
ക്കമ്മയെപ്പോലെയീ ഭാഷ(2)

ഞങള്‍ പഠിയ്ക്കുമീ ഭാഷ,ഞങള്‍-
നന്നായി പഠിയ്ക്കുമീ ഭാഷ (2)
(അമ്മ ചൊല്ലിത്തന്ന)

അമ്മിഞ്ഞപ്പാലിന്റെ ഭാഷ ,ഇതു
ഞങള്‍‍ക്ക് സ്വന്തമീ ഭാഷ (2)

വളരട്ടെ മലയാള ഭാഷ ,എന്നും ജ-
യിക്കട്ടെ ഞങള്‍ തന്‍ ഭാഷ (2)
(അമ്മിഞ്ഞപ്പാലിന്റെ ഭാഷ)

മലയാളമാണന്റെ ഭാഷ
എന്ത് സുഖമാണതു കേള്‍ക്കാന്‍


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts