മലയാള കിളി
മധുരം മലയാളം (ചിൽഡ്രൻസ് സോങ്സ്)
Malayaala Kili (Madhuram Malayalam (Children Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംവി കെ ശശിധരൻ
ഗാനരചനഎം എസ് കുമാർ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:52.
മലയാള കിളി പാടും മധുരനാട്ടില്‍
കളഗീതമൊഴുകുന്ന നിളതന്‍വീട്ടില്‍
കായലും പുഴകളും ചിരിക്കും നാട്ടില്‍
കളിയാടുമൊരമ്മതന്‍ കിടങ്ങളാണെ

ഒരു ജാതി ഒരു മതമുണര്‍ന്ന നാട്ടില്‍
മാനവമൈത്രീഗീതമുയര്‍ത്തീടുവാന്‍
വര്‍ണ്ണ ഭേദമില്ലാതെ നാളെ പുലര്‍ന്നീടുവാന്‍
മാമല നാട്ടില്‍ നന്മ വിളയിക്കുവാന്‍

അമ്മയും അച്ഛനെന്നും വിളിച്ചു നമ്മള്‍
ഉമ്മ ബാപ്പമാരൊത്ത് വളര്‍ന്ന നമ്മള്‍
മമ്മിയും ഡാഡിയുമെന്നുരുവിടാതെ
മലയാള മധുരിമ മറന്നിടാതെ.


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts