കിളി പാടും
മധുരം മലയാളം (ചിൽഡ്രൻസ് സോങ്സ്)
Kili Paadum (Madhuram Malayalam (Children Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംവി കെ ശശിധരൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:52.
കിളിപാടും മരം കിളിമരം
കുളിരോലും മഴ കുളിര്‍മഴ (2)

കളമധുരം മൊഴി കളമൊഴി
കളിപറയും മൊഴി കളിമൊഴി(2)
(കിളിപാടും)
മധു നിറയും മലര്‍ മടുമലര്‍
മലര്‍ വിരിയും വനി മലര്‍വനി(2)

മണിനാദം പോല്‍ മധുരം നമ്മുടെ
മലനാട്ടിന്‍ മൊഴി മലയാളം(2)
(കിളിപാടും)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts