ഉത്രാടപ്പൂവിളിയില്‍
നിറമാല
Utradapooviliyil (Niramaala)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംസണ്ണി സ്റ്റീഫന്‍
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസധ്വനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:50.

ആ..ആ.ആ.ആ
ഗാഗ രിരി സസനിനി പപ
രിരി സ സ നിനി പപ ഗഗ
സസനിനി സനി പനിമഗരി

ഉത്രാടപ്പൂവിളിയിൽ കേരളമുണരുകയായ്
പൂത്തിറയാടും ഗ്രാമവസന്തം തിരുമുടിയണിയുകയായ് (2)
പടയണിയും തേൻപഴമകളും
പഴമുതിരും പൊൻപാർവണവും
മധുമയലഹരിയിൽ അടിമുടി ഉലയുകയായ്
പ്രകൃതി തൊഴുതുണരുമിവിടെ ഒരുമയുടെ രാഗഭാവ ലയനം
ലയനം...
(ഉത്രാടപ്പൂവിളിയിൽ..)

നാദങ്ങൾ മനം നിറഞ്ഞു താളങ്ങൾ ചിലമ്പണിഞ്ഞു (2)
പുതുപുലരി പ്രണവപദമോതി
നവരജനി കമലദളമാടി
അമരകലയിൽ അമൃതമൊഴിയിൽ ആത്മരാഗമധുരം മധുരം
(ഉത്രാടപ്പൂവിളിയിൽ..)

ഉന്മാദം തിരയുയർത്തി
ആമോദം കളമുണർത്തി (2)
കഥകളിയിൽ അനഘ ലയലാസ്യം
പദകമലമിളകി അവിരാമം
ഭരതനടന ജതിയിൽ അഴകിൻ
സാന്ദ്രഭാവചലനം ചലനം
(ഉത്രാടപ്പൂവിളിയിൽ..)




 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts