ഭാരത ഹൃദയം
സ്വാതന്ത്ര്യ സംഗീതിക 2
Bharatha hridayam (Swathanthrya Sangeethika Vol II (Patriotic Songs))
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംകുമരകം ബോസ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 24 2019 12:32:54.
ഭാരത ഹൃദയ വിപഞ്ചിയിലുണരും രാഗമാലിക നാം
നാനാവര്‍ണ്ണമനോഹരമാമൊരു രാഗമാലിക നാം
ഒന്നേ നമ്മുടെ മധുരസ്വപ്നം , ഒന്നേ സങ്കല്‍പ്പം
ഒന്നേ നമ്മുടേ മാനസതാരില്‍ സ്പന്ദന മൃദുതന്ത്രം
കരളില്‍,കാല്‍തളിര്‍വെപ്പിലുമോരുപോല്‍ ശ്രുതിലയതാളങ്ങള്‍
ഭാരത ഹൃദയ വിപഞ്ചിയിലുണരും….

മലയജമധുരശ്രുതിയില്‍ പാടുക നിളയുടെ കളഗീതം
പഞ്ചമഹാനദ പഞ്ചമരാഗം നമ്മളിലുണരുന്നു
നര്‍മ്മദ ഗംഗാ ഗോദാവരികള്‍ നമ്മെയുണര്‍ത്തുന്നു
ഭാരത ഹൃദയ വിപഞ്ചിയിലുണരും….

ഉഷസ്സുണര്‍ന്നെഴുന്നേല്‍ക്കും ഹിമവല്‍-ഗിരിനിരയാരോഹം
മനസ്സില്‍ നീലവിശാലതയലിയും സാഗരമവരോഹം
വിശ്വവിശാലഹൃദന്തം പുല്‍കുക ഭാരത സംഗീതം

ഭാരത ഹൃദയ വിപഞ്ചിയിലുണരും….
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts