വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ജയചന്ദ്രൻ ,പി മാധുരി |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:50.
ആ... ആ... ആ... ആ... പൊന്നിന് ചിങ്ങപ്പുലരികളില്‍ കുന്നലനാട്ടിന്‍ മലനിരയില്‍ ഇടയ്ക്കിടയ്ക്ക് ചിരിച്ചു കാട്ടിയും ഉടുക്ക് കൊട്ടണതാരാണ്... (പൊന്നിന്.. ) ആരാണ്... ലാലലല്ല ലാലലല്ല ലാലലല്ലല്ലാ... ലാലലല്ല ലാലലല്ല ലാലലല്ലല്ലാ... ലല്ലലലല്ല ലല്ലലലല്ല ലല്ലലലല്ലലാ... ലല്ലലലല്ല ലല്ലലലല്ല ലല്ലലലല്ലലാ... ആ.. ആ... ആ... കരിമുകിലാം ആണാളും വെൺമുകിലാം പെണ്ണാളും... (കരിമുകിലാം.. ) അടുത്തു കൂടി ഇടയ്ക്കിടയ്ക്ക് ഉടുക്ക് കൊട്ടി പാടുന്നേ.. ഉടുക്ക് കൊട്ടി പാടുന്നേ... നല്ല കാലം.. നല്ല നേരം.. നല്ല ഭാഗ്യം വന്നീ നാളികേര നാട്ടിലിന്നു നല്ല കാലം വന്നേ... (പൊന്നിന്... ) ങ്ങൂഹും... ഓഹോഹോഹോഹോ.... ങ്ങൂഹും... ഓഹോഹോഹോഹോ.... ആ... ആ... ആ... ആ... കാശിത്തുമ്പ കണിയാന് തുമ്പ കവിടി നിരത്തി പറഞ്ഞല്ലോ.. (കാശിത്തുമ്പ.. ) കാറ്റിലിളം കിളി കതിര്കൊത്തിക്കിളി കൂട്ടിലിരുന്നു വിളിക്കുന്നേ പാണനെ പോല്‍ പടിക്കലെത്തി ഓണത്തുമ്പി മൂളുന്നേ.. കതിര് വിളഞ്ഞ് കനകം കൊയ്ത് അറയും പറയും നിറയുന്നേ.. നല്ല കാലം.. നല്ല നേരം.. നല്ല ഭാഗ്യം വന്നേ.. മുള്ളിമണിക്കുയിലുകള് കൂകി നല്ല കാലം വന്നേ... (പൊന്നിന്... ) | |