ഓടി ഓടി ഓടി വന്നു
ഓണനിലാവ് II
Odi odi odi vannu (Onanilavu II)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംപഹാഡി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:52.

ഓടിയോടിയോടി വന്നു പൊന്നിന്‍ ചിങ്ങം വന്നു
തങ്കപ്പുടവയും താലിയുമായി ഓണനിലാവും വന്നു...
(ഓടിയോടിയോടി... )

അല്ലിക്കുളങ്ങരെ ആറാട്ട്‌ ഇന്ന്
വെള്ളിക്കുളങ്ങരെ ആറാട്ട്‌.. (അല്ലിക്കുളങ്ങരെ.. )
പാര്‍വണചന്ദ്രനും പാതിരാമുല്ലയ്ക്കും
പഞ്ചമിച്ചോലയില്‍ നീരാട്ട്.. (പാര്‍വണ.. )
ഇന്ന് പഞ്ചമിച്ചോലയില്‍ നീരാട്ട്...
(ഓടിയോടിയോടി... )

മലനാട്ടിലെത്തി മാവേലി ഇന്ന്
മാനത്തെ കോവിലില്‍ ശീവേലി.. (മലനാട്ടിലെത്തി.. )
ആകാശമുറ്റത്ത്‌ പൊന്നാന ആഹാ
ആലവട്ടം കുട വെൺചാമരം... (ആകാശ.. )
(ഓടിയോടിയോടി... )

നാളെ പുലരിയില്‍ നാടാകെ നല്ല
നാക്കില നിറപറ പൊന്നോണം.. (നാളെ.. )
പൂക്കളാല്‍ മുറ്റത്തലങ്കാരം ഓഹോ
നാലും വച്ചുള്ള വിരുന്നൂണ്... (പൂക്കളാല്‍.. )
(ഓടിയോടിയോടി... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts