അക്ഷരം തൊട്ടു തുടങ്ങാം
അക്ഷരഗീതങ്ങള്‍ Vol II
Aksharam thottu thudangam (Aksharageethangal Vol II)
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംവി കെ ശശിധരൻ ,പി ആർ മുരളി
ഗാനരചനമുല്ലനേഴി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:49.


അക്ഷരം തൊട്ടു തുടങ്ങാം നമുക്കൊരേ
ആകാശം വീണുകിട്ടാന്‍
ഇന്നലെയോളം കണ്ട കിനാവുകള്‍
ഈ ജന്മം തന്നെ നേടാന്‍

ഉള്ളവര്‍ ഇല്ലാത്തവരെന്ന ഭേദമീ
ഊഴിയില്‍ ഇല്ലാതെയാക്കാന്
‍ഋതുപരിണാമരഥത്തില്‍വരും കാലം
എന്നുമീ നമ്മെ തുണയ്ക്കാന്‍

ഏതുകുലം ഭാഷ ജാതിയെന്നോര്‍ക്കാതെ
ഐകമത്യത്തിന്‍ വഴിയില്‍
ഒന്നായി മാനവരെത്തുന്നതും കാത്തൊ-
രോണവില്ലെന്നും മുഴങ്ങും

ഔദാര്യമല്ലാര്‍ക്കും ഭൂവിലെ ജീവിതം
അമ്മ നല്‍കുന്ന സമ്മാനം
അമ്മയെ ഭൂമിയെ നമ്മളെ കാണുമ്പോള്‍
ആകാശമുള്ളില്‍ തെളിയും  
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts