എന്റെ മനസ്സിന്‍ വയലോരങ്ങളില്‍
മുക്കുറ്റിപ്പൂവിന്റെ ആകാശം (ചിൽഡ്രൻസ് സോങ്സ്)
Ente Manassin vayaloragalil (Mukkuttippovinte Aaksam (Children Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംവി കെ ശശിധരൻ
ഗാനരചനപി മധുസൂദനൻ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 02 2012 07:08:45.

എന്റെ മനസ്സിൻ വയലോരങ്ങളിൽ എപ്പോഴും കവിത
ഒരു മഴയെങ്ങാൻ വന്നാൽ കവിത നിന്നാൽ കവിത
വന്നീലെങ്കിലും അപ്പോഴും കവിത
( എന്റെ മനസ്സിൻ…)

എന്റെ മനസ്സിൻ ശ്യാമാരണ്യം ഉറങ്ങും നേരത്തും
വെള്ളിവെളിച്ച ചീളുകളേന്തി വിളിക്കുന്നു കവിത
വിളിക്കുന്നു കവിത

എന്റെ മനസ്സിൻ തെളിവാനങ്ങളിൽ എപ്പോഴും കവിത
ഒരു കാറ്റെങ്ങാൻ തൊട്ടാൽ കവിത വിട്ടാൽ കവിത
തൊട്ടീലെങ്കിലും അപ്പോഴും കവിത
എന്റെ മനസ്സിൻ വയലോരങ്ങളിൽ എപ്പോഴും കവിത

ശിശിരക്കുളിരിൽ എന്റെ മനസ്സു മയങ്ങും നേരത്തും’
കനവുകളായിട്ടെന്റെ മനസ്സിൽ തെളിയുന്നു കവിത
തെളിയുന്നു കവിത

എന്റെ മനസ്സിൻ വയലോരങ്ങളിൽ എപ്പോഴും കവിത
ഒരു മഴയെങ്ങാൻ വന്നാൽ കവിത നിന്നാൽ കവിത
വന്നീലെങ്കിലും അപ്പോഴും കവിത
എന്റെ മനസ്സിൻ തെളിവാനങ്ങളിൽ എപ്പോഴും കവിത
ഒരു കാറ്റെങ്ങാൻ തൊട്ടാൽ കവിത വിട്ടാൽ കവിത
തൊട്ടീലെങ്കിലും അപ്പോഴും കവിത
എന്റെ മനസ്സിൻ വയലോരങ്ങളിൽ എപ്പോഴും കവിത

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts