മുന്നിൽ നാം കാണുമീ
മുക്കുറ്റിപ്പൂവിന്റെ ആകാശം (ചിൽഡ്രൻസ് സോങ്സ്)
Munnil nam kaanumee (Mukkuttippovinte Aaksam (Children Songs))
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംവി കെ ശശിധരൻ
ഗാനരചനപി മധുസൂദനൻ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 02 2012 06:48:04.

മുന്നിൽ നാം കാണുമീ നരകത്തിനപ്പുറം
ഒരു സ്വർഗ്ഗമുണ്ടൊട്ടു ദൂരെ
യാതനങ്ങൾ തിങ്ങുന്ന ജീവിതങ്ങൾക്കു മേൽ
ആ സ്വർഗ്ഗമീ മണ്ണിൽ ഉയരും
ഇന്നിന്റെ നെറികെട്ട പ്രശ്നങ്ങളൊക്കെയും
അന്നേയ്ക്കു വെറും ഓർമയാകും
ഇന്നിൻ ശവപ്പറമ്പിന്നു മേൽ
നാളെയാ നന്ദനാരാമമുയിർക്കും
(മുന്നിൽ നാം…)

ആരേതുമില്ലാതനാഥരായി തീരുന്ന
ജന്മം അന്നുണ്ടാകുകില്ല
എല്ലാർക്കും എല്ലാവരും പ്രിയപ്പെട്ടവർ
എന്നാകും അന്നത്തെ നീതി
ഏതൊരു നോവിനും സാന്ത്വനമുണ്ടാകും
ഏതു വ്യാധിയ്ക്കും മരുന്നും
(മുന്നിൽ നാം…)

പേടിയും ഉൽകണ്ഠയും തൊട്ടു തീണ്ടാതെ
മന്ദഹസിക്കും ശിശുക്കൾ
ശാന്തി കൈ വിട്ടു പോകാതെ മനുഷ്യന്റെ
യാത്രയിൽ ഒപ്പം നടക്കും
ഓരോ മനുഷ്യനും അന്നാസ്വദിച്ചിടും
സ്വാതന്ത്ര്യമെന്നതിനർത്ഥം
(മുന്നിൽ നാം…)

ഓരോ മനുഷ്യനും അന്യർക്കു നൽകിടും
സ്നേഹാദരങ്ങൾ യഥേഷ്ടം
ഇന്നത്തെ മൂല്യങ്ങൾ മിക്കതും നാമന്നു
പാടെ തിരുത്തിക്കുറിക്കും
അതിരേതുമില്ലാത്തൊരാകാശമന്നു നാം
നമ്മൾക്കു കളിമുറ്റമാക്കും
(മുന്നിൽ നാം…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts